test del 4 copy of del 3
ഇറാനുമായി കരാർ ഉടനെന്ന് ട്രംപ്; ശിവൻകുട്ടിയെ പണംവാങ്ങി തോൽപിച്ചെന്ന് വിമർശനം– പ്രധാന വാർത്തകൾ

ഇറാനുമായുള്ള സമാധാന കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതും ബിജെപിയിൽനിന്ന് കാശുവാങ്ങി സിപിഎം നേതാക്കൾ നേമത്ത് ശിവൻകുട്ടിയെ തോൽപ്പിച്ചെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുയർന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ‘രക്ഷാപ്രവർത്തനം’ കേസ് അന്വേഷണം അട്ടിമറിച്ചതിൽ എഡിജിപി എം.ആർ.അജിത്കുമാറിനു പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ച വാർത്തയും ഇന്ന് ചർച്ചയായി. ബക്രീദിന് രണ്ടുദിവസം അവധി പ്രഖ്യാപിച്ചതും എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിത രാജ്യങ്ങളിലുള്ള സന്ദർശനം ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയതും ശ്രദ്ധിക്കപ്പെട്ടു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.ബിജെപിയിൽനിന്ന് കാശു വാങ്ങി സിപിഎം നേതാക്കൾ നേമത്ത് ശിവൻകുട്ടിയെ തോൽപ്പിച്ചെന്നും ഇതിനു തെളിവുകൾ ഉണ്ടെന്നും പാർട്ടി യോഗങ്ങളിൽ ഒരു വിഭാഗത്തിന്റെ വിമർശനം. ജില്ലാ കമ്മിറ്റിയിൽ ഈ വിമർശനം ഉയർന്നതിനു പിന്നാലെ ഏരിയ തലത്തിലും ഈ വിമർശനം ഉണ്ടായി.ബക്രീദിന് രണ്ടു ദിവസം അവധി. 27ന് പുറമേ 28നും സർക്കാർ അവധി പ്രഖ്യാപിച്ചു. കലണ്ടറിലെ അവധിദിനം 27നാണ്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28നാണ്.
Source link


