test del 4 copy of del 3

ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് റഷ്യ; യുക്രെയ്നിൽ ഭീകരരാത്രി, പുട്ടിന്റെ പ്രതികാരം


കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കീവ് നഗരത്തെ പിടിച്ചുകുലുക്കിയ ബോംബാക്രമണം ഉണ്ടായത്.ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനായി ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ ഭൂഗർഭ ബങ്കറുകൾ തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. 2024 നവംബറിലാണ് റഷ്യ ആദ്യമായി ഈ മിസൈൽ യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിനു നേരെ പ്രയോഗിച്ചത്. സാധാരണ ജനങ്ങളെയും സ്കൂളുകളും ശുദ്ധജല വിതരണ സംവിധാനങ്ങളും അടക്കമുള്ള പൊതുജനസംവിധാനങ്ങളെയുമാണ് റഷ്യ ലക്ഷ്യമിട്ടതെന്ന് സെലെൻസ്കി പറഞ്ഞു. (Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @visegrad24 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button