test del 2
‘യുഎസ് എല്ലാവരെയും സ്വീകരിക്കുന്ന രാജ്യം, വെളിവില്ലാത്ത കുറച്ചുപേരുണ്ട്’- മാർക്കോ റൂബിയോ

ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപ പരാമർശങ്ങൾക്കു പിന്നിൽ ചില വിവരമില്ലാത്തവരാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ രാജ്യങ്ങളിലും ഇത്തരത്തിൽ വിവരം കെട്ടവർ കാണുമെന്നും അമേരിക്ക എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ വിസ, കുടിയേറ്റ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിയമവിരുദ്ധമായി ആളുകൾ അമേരിക്കയിലേക്ക് കടക്കുന്നത് തടയാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു കൂട്ടുകെട്ടല്ല, മറിച്ച് ലോകകാര്യങ്ങളെ തന്നെ സ്വാധീനിക്കാൻ കഴിയുന്ന സൗഹൃദമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദം അമേരിക്കയ്ക്ക് വളരെ പ്രധാനമാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാവുകയാണെന്നും ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
Source link


