test del 5 copy of del 3

സിബിഎസ്ഇ പോർട്ടലിലെ തകരാർ പരിഹരിക്കാൻ ഐഐടി വിദഗ്ധർ; വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് പരിഗണനയെന്ന് കേന്ദ്രം


ന്യൂഡൽഹി ∙ സിബിഎസ്ഇ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള പുനർമൂല്യനിർണയ പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഐഐടി മദ്രാസ്, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഫസർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തെ ഇതിനായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചുമതലപ്പെടുത്തി.പോർട്ടൽ ആരംഭിച്ചതു മുതൽ നേരിട്ട എല്ലാ സാങ്കേതിക തകരാറുകളും ഐഐടി മദ്രാസ്, കാൺപൂർ സംഘം വിശദമായി പരിശോധിക്കും. പോർട്ടലിന്റെ സ്ഥിരത, സെർവർ ശേഷി എന്നിവയാണ് സംഘം വിലയിരുത്തുക. വിദ്യാർഥികൾ പ്രധാനമായും പരാതിപ്പെട്ട ലോഗിൻ ഓതന്റിക്കേഷൻ, യൂസർ ആക്സസ് സിസ്റ്റം, പേയ്‌മെന്റ് ഗേറ്റ്‌വേ എന്നിവയിലെ തകരാറുകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാൻ സിബിഎസ്ഇയെ ഈ സംഘം സഹായിക്കും. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും സുതാര്യവും കാര്യക്ഷമവുമായ സംവിധാനം മുൻഗണനാടിസ്ഥാനത്തിൽ ഉറപ്പാക്കാൻ സിബിഎസ്ഇക്ക് നിർദേശം നൽകിയതായും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.


Source link

Back to top button