test del 4 copy of del 3

‘നന്ദിയോ മര്യാദയോ ഇല്ല’; കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ഉദയനിധി സ്റ്റാലിൻ


ചെന്നൈ ∙ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് പാർട്ടി പരിപാടിയിൽ സംസാരിക്കവെ ഉദയനിധി പറഞ്ഞു. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും പിന്തുണയോടെയാണ് കോൺഗ്രസ് സീറ്റുകൾ നേടിയതെന്നും, എന്നാൽ അവർക്ക് അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ ഇല്ലെന്നും ഉദയനിധി ആരോപിച്ചു.ഇന്ത്യയിൽ ബിജെപി വളർന്നതിന് ഉത്തരവാദി കോൺഗ്രസാണെന്നും ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. മോദിയും അമിത് ഷായുമാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെന്നാണ് താൻ കരുതിയത്. എന്നാൽ കോൺഗ്രസാണ് അതിന് കാരണമെന്ന് ഇപ്പോൾ വ്യക്തമായി. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എം.കെ. സ്റ്റാലിൻ കോൺഗ്രസിനെ ചുമലിലേറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Source link

Back to top button