test del 5 copy of del 3
‘ഒരു വർഷത്തിനകം മോദി സർക്കാർ താഴെവീഴും’: രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി

ന്യൂഡൽഹി∙ ഒരു വർഷത്തിനകം നരേന്ദ്ര മോദി സർക്കാർ താഴെവീഴുമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. മോദി സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഉപദേശക സമിതി യോഗത്തിലാണ് മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ തകരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതോടെ രാഹുലിന്റെ ഗൂഢാലോചന പുറത്തായതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അവകാശപ്പെട്ടു.‘‘രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ടൂൾകിറ്റ് സംഘവും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ഒരു സാധാരണ പ്രസ്താവനയല്ല, മറിച്ച് രാജ്യത്ത് അരാജകത്വം പടർത്താനുള്ള ഗൗരവമേറിയ പദ്ധതിയാണ്’’– കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എക്സിൽ കുറിച്ചു. കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയോട് വിദ്വേഷമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളോട് അഭ്യർഥിക്കുന്നത് വഴി അവരുടെ യഥാർഥ ഉദ്ദേശ്യം വ്യക്തമായെന്നും ഗോയൽ കൂട്ടിച്ചേർത്തു.
Source link


