test del 3
ദേശീയപാതയില് എന്തിനാണ് ഇങ്ങനെ ‘ആപ്പടിക്കുന്നത്’? ബലക്ഷയമെന്ന് നാട്ടുകാർ; എങ്ങനെ പോകും മൈലക്കാട്ടെ സർവീസ് റോഡിലൂടെ..

ചാത്തന്നൂർ ∙ പാരിപ്പള്ളിയിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയുടെ ആർഇ വോളിൽ ഇരുമ്പു കമ്പി തുളച്ചു കയറ്റുന്നതിൽ ആശങ്ക. ആർഇ വോളിന്റെ ബലക്ഷയത്തെ തുടർന്നാണ് കോൺക്രീറ്റ് സ്ലാബിൽ ഇരുമ്പു കമ്പികൾ അടിച്ചു കയറ്റുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പാരിപ്പള്ളി അമൃത സ്കൂളിനു സമീപം തിരുവനന്തപുരത്ത് നിന്നു കൊല്ലം ഭാഗത്തേക്കുള്ള മേൽപാതയുടെ കോൺക്രീറ്റ് സ്ലാബുകളിലാണ് ‘ആപ്പ്’ അടിക്കുന്നത്. സ്ലാബുകളുടെ വശങ്ങൾ തുളച്ചു ഇരുമ്പ് ദണ്ഡ് അടിച്ചു കയറ്റുകയാണ്. സ്ലാബുകൾ ഇളകി വീഴാതിരിക്കാനാണ് ഇരുമ്പ് ദണ്ഡ് അടിച്ചു കയറ്റുന്നതെന്നു നാട്ടുകാർ ആരോപിച്ചു. ശക്തമായ മഴയിൽ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടിലൂടെ വെള്ളം ഒഴുകുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മേൽപാതയിലെ മഴവെള്ളം സർവീസ് റോഡിലേക്ക് ഒഴുക്കുന്നതിന് അടുത്തടുത്തായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ നിശ്ചിത അകലത്തിൽ പൈപ്പ് സ്ഥാപിക്കുമ്പോൾ ഇവിടെ അടുത്തടുത്തായി പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ്. മേൽപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.3 കലുങ്കുകൾ അടച്ചു; അതോടെ ദുരിതം ചാത്തന്നൂർ ∙ പ്രധാനപ്പെട്ട 3 കലുങ്കുകൾ ഒഴിവാക്കി ദേശീയപാത വികസനം നടത്തിയത് ചാത്തന്നൂരിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. ദേശീയപാതയുടെ ആരംഭം മുതൽ ഉണ്ടായിരുന്ന 3 കലുങ്കുകൾ പൂർണമായും അടച്ചു പാത വികസിപ്പിച്ചതിന്റെ ദുരിതം അനുഭവിക്കുകയാണ് നാട്. ചാത്തന്നൂർ ഹൈസ്കൂൾ ജംക്ഷൻ, അടിപ്പാത, ചാത്തന്നൂർ പെട്രോൾ പമ്പ് എന്നിവിടങ്ങളിലെ കലുങ്കുകളാണ് ഒഴിവാക്കിയത്. വൈദ്യുതി ഭവനു സമീപത്തെ കലുങ്ക് നിർമിച്ചെങ്കിലും അടച്ചിരിക്കുകയാണ്. ദേശീയപാതയിൽ ഏറ്റവും കൂടുതൽ വെള്ളം ഒഴുകി പോകുന്ന കലുങ്കുകളാണ് ഒഴിവാക്കിയത്. ഇതോടെ ചെറിയ മഴ പെയ്താൽ പോലും ചാത്തന്നൂർ ജംക്ഷൻ വെള്ളത്തിൽ മുങ്ങുകയാണ്. വടക്ക് നിന്ന് തെക്ക് ഭാഗത്തേക്കു ചരിഞ്ഞ ഭൂപ്രകൃതിയാണ് ചാത്തന്നൂരിൽ. വടക്കൻ മേഖലയിൽ നിന്നും ഒഴുകി എത്തുന്ന മഴ വെള്ളം നേരത്തെ ഉണ്ടായിരുന്ന കലുങ്കുകളിലൂടെ സുഗമമായി ഒഴുകി ചാത്തന്നൂർ തോട്ടിൽ എത്തി പോളച്ചിറയിലൂടെ ഇത്തിക്കരയാറിൽ ചേരുമായിരുന്നു. അതിശക്തമായ മഴ പെയ്താൽ പോലും പാത വികസനത്തിനു മുൻപ് തടസ്സമില്ലാതെ കലുങ്കുകളിലൂടെ ഒഴുകിപ്പോകുമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വെള്ളം ഒഴുകിയിരുന്നത് ഹൈസ്കൂൾ ജംക്ഷനിലെ കലുങ്കിലൂടെ ആയിരുന്നു. അതു ഇല്ലാതായതോടെ ഹൈസ്കൂൾ ജംക്ഷനിലെ കടകളിൽ ഉൾപ്പെടെ പതിവായി വെള്ളം കയറുകയാണ്. കടകളിൽ വെള്ളം കയറി; നാശനഷ്ടം ചാത്തന്നൂർ ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചാത്തന്നൂർ കെഎസ്ആർടിസി ജംക്ഷനു സമീപം ഫ്ലവർ മിൽ, എൻജിനീയറിങ് വർക്ഷോപ് എന്നിവിടങ്ങളിൽ വെള്ളം കയറി നാശം ഉണ്ടായി. മുളക് ചാക്കുകൾ, മല്ലി, പൊടി വർഗങ്ങൾ, നെല്ല് തുടങ്ങിയവ നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായി. സ്ഥാപനങ്ങളിൽ നിന്നും മറ്റും പൊടിക്കാനായി എത്തിച്ച സാധനങ്ങൾ ഉൾപ്പെടെ വെള്ളം കയറി നശിക്കുകയായിരുന്നു.
Source link


