test del 4 copy of del 3

ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണം; സിജെപി സ്ഥാപകന്റെ വീടിന് പൊലീസ് കാവൽ, ഭയമുണ്ടെന്ന് മാതാപിതാക്കൾ


മുംബൈ ∙ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിനു പൊലീസ് കാവൽ. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കറാണ് ഈ വിവരം സ്ഥിരീകരിച്ചത്. അതിനിടെ തങ്ങളുടെ ഡിജിറ്റൽ കൂട്ടായ്മ വ്യാപകമായി അടിച്ചമർത്താൻ ശ്രമംനടക്കുന്നതായി അഭിജീത്ത് പറഞ്ഞു. സംഘടനയുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ഒന്നുകിൽ നീക്കുകയോ അല്ലെങ്കിൽ ഹാക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ തങ്ങൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് തനിക്ക് നേരിട്ട് ഭീഷണികൾ വരുന്നുണ്ട്. ചിലർ വീടിനു മുന്നിൽ എത്തിയതായി കാണിക്കുന്ന വിഡിയോ സന്ദേശം ലഭിച്ചതായും അഭിജീത്ത് വെളിപ്പെടുത്തി. തന്റെ തീരുമാനങ്ങളുടെ പേരിൽ മാതാപിതാക്കൾ ബുദ്ധിമുട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button