test del 5 copy of del 3

മുഖ്യമന്ത്രിക്ക് കൊച്ചിയിൽ സ്വീകരണം; അപ്രതീക്ഷിത അതിഥികളായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും


കൊച്ചി ∙ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ മുഖ്യമന്ത്രിയാവുക എളുപ്പമല്ലെന്ന് നടൻ മമ്മൂട്ടി. എല്ലാവരേയും കേൾക്കാനും എല്ലാവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും യുഡിഎഫ് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ‍ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങിലേക്ക് മമ്മൂട്ടിയും നടൻ കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായി എത്തിച്ചേരുകയായിരുന്നു. മുഖ്യമന്ത്രി സതീശന് വൈകിട്ട് 5 മണിക്ക് സ്വന്തം മണ്ഡലമായ പറവൂരിൽ നൽകുന്ന സ്വീകരണത്തിൽ നടൻ മോഹൻലാലും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും പങ്കെടുക്കുന്നുണ്ട്.സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ നീതിപൂർവമായ വിതരണവും തന്റെ സർക്കാരിന്റെ ലക്ഷ്യമാണെന്ന് സതീശൻ പറഞ്ഞു. ഖജനാവ് ജനങ്ങളുടേതാണ്. അത് നീതിപൂർവമായി വിതരണം ചെയ്യും. വികസനം എന്നാൽ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ അതല്ല വികസനം എന്ന് ഇന്ന് മനസിലായി. ആ നാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റമുണ്ടാകുന്നതാണ് വികസനം. അതിനുള്ള പദ്ധതികൾ ജൂൺ 19ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാവും. കേരളത്തിന്റെ മതസൗഹാർദം എന്നും നിലനിൽക്കണം. എല്ലാ മതങ്ങളേയും ചേ‍ർത്തു നിർത്തുന്നതും മറ്റൊരു മതസ്ഥർക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവരെ ചേ‍ർത്തു നിർത്തുന്നതുമാണ് മതസൗഹാർദം. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. ആരും വർഗീയത പറയരുത് എന്ന ശക്തമായ നിലപാട് തുടരും. ഇത് ഞങ്ങളുടെ മതേതര കേരളമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ കഴിയണം, സതീശൻ പറഞ്ഞു.


Source link

Back to top button