test del 5 copy of del 3

പാക്കിസ്ഥാനിൽ റെയില്‍വേ ട്രാക്കിൽ സ്ഫോടനം; 24 പേർ മരിച്ചു, 50 പേർക്ക് പരുക്ക്


ഇസ്‌ലാമാബാദ്∙ തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ക്വറ്റയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്ഫോടത്തിൽ 24 പേർ മരിച്ചു. 50 പേർക്ക് പരുക്കേറ്റു. ബലൂചിസ്ഥാനിൽ സൈനികരുമായി പോവുകയായിരുന്ന ട്രെയിനിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നും കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, ട്രെയിൻ എത്തിച്ചേരേണ്ട സ്റ്റേഷന് ഒരു കിലോമീറ്റർ മാത്രം അകലെ വച്ചാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ശക്തമായ സ്ഫോടനത്തെത്തുടർന്ന് ട്രെയിനിന്റെ രണ്ടു ബോഗികൾ മറിഞ്ഞു തീപിടിച്ചു. പ്രദേശത്തു കറുത്ത പുക ഉയർന്നു. സ്ഫോടനം നടന്ന സ്ഥലത്തിനു സമീപം പാർക്കു ചെയ്തിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.


Source link

Back to top button