test del 3

‘ബിജെപിയിൽനിന്ന് പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചു’; പാർട്ടിയിൽ ആരോപണം


തിരുവനന്തപുരം∙ ബിജെപിയിൽനിന്ന് കാശു വാങ്ങി സിപിഎം നേതാക്കൾ നേമത്ത് ശിവൻകുട്ടിയെ തോൽപ്പിച്ചെന്നും ഇതിനു തെളിവുകൾ ഉണ്ടെന്നും പാർട്ടി യോഗങ്ങളിൽ ഒരു വിഭാഗത്തിന്റെ വിമർശനം. ജില്ലാ കമ്മിറ്റിയിൽ ഈ വിമർശനം ഉയർന്നതിനു പിന്നാലെ ഏരിയ തലത്തിലും ഈ വിമർശനം ഉണ്ടായി. പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാമെന്നും ചിലർ പറഞ്ഞു. അയ്യപ്പ സംഗമം പാർട്ടിയുടെ അറിവോടെയാണ് നടത്തിയതെന്ന വി.എൻ.വാസവന്റെ വിശദീകരണം കമ്മിറ്റിയിൽ ഭൂരിഭാഗം പേരും എതിർത്തു. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാത്തത് തെറ്റായിപ്പോയെന്ന് വാസവൻ കുറ്റസമ്മതം നടത്തി. കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെട്ടതിൽ ജില്ലാ, ഏരിയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിൽ വിമർശനം ഉണ്ടായി. 


Source link

Back to top button