NEWS

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി, ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസർകോട്: ഭർത്താവിന്റെ വീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് മരിച്ചു. കാസർകോട് പാണത്തലയിൽ ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. ഫാത്തിമത്ത് സുഫൈദയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ഭർതൃവീട്ടുകാരുടെ പീഡനംമൂലമാണ് യുവതി ആത്മഹത്യചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. സ്വർണം ആവശ്യപ്പെട്ട് നിരന്തരപീഡനം ഉണ്ടായെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Source link
NEWS

Back to top button