test del 4 copy of del 3
അവസാന ബജറ്റിന് ശേഷം ‘ചോർന്നത്’ 20,000 കോടി, 15 തുറമുഖങ്ങളെ ബന്ധിപ്പിക്കാൻ ‘മിഷൻ സമുദ്ര’, ഇന്ദിര ഗാരന്റികളുടെ ബാക്കിയെന്ന്?

തിരുവനന്തപുരം∙ യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകുമെന്നും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ തിരിച്ചുപിടിക്കുന്നതു മുതൽ കൂടുതൽ വരുമാനം കണ്ടെത്താനുള്ള വഴികൾ തേടിയും ബജറ്റ് ഒരുക്കങ്ങൾ. റോഡിലൂടെയുള്ള ചരക്കുഗതാഗതത്തിന്റെ 70% കടലിലൂടെ നടത്താൻ 15 തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള മിഷൻ സമുദ്രയും ബജറ്റിലൂടെ വരാനാണു സാധ്യത. വരുമാനം കണ്ടെത്താനുള്ള മറ്റു പദ്ധതികളും പ്രഖ്യാപിക്കും. കഴിഞ്ഞ ബജറ്റ് അവതരണ സമയത്തു പ്രതീക്ഷിച്ച 20,000 കോടി രൂപ കേരളത്തിനു നഷ്ടമായി. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സതീശൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ വ്യക്തമാകും. സംയോജിത ചരക്ക് സേവന നികുതി(ഐജിഎസ്ടി) വഴി 25,000 കോടി രൂപ ചോരുന്നുണ്ടെന്നു പലവട്ടം സതീശൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്്. അതു നേടിയെടുക്കാൻ ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാന ഓഫിസിന്റെ പ്രവർത്തനം പരിഷ്കരിക്കും. ചോർച്ച കണ്ടെത്താനും അടയ്ക്കാനും വിദഗ്ധസംഘത്തെ നിയോഗിക്കുന്നതിനും തീരുമാനം ഉണ്ടാകാം.
Source link


