NEWS

ഈ ആഴ്ച കേരളത്തിൽ രണ്ടുദിവസം പൊതു അവധി; എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ബാധകം

തിരുവനന്തപുരം: കേരളത്തിൽ മേയ് 27നും 28നും പൊതുഅവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ പ്രമാണിച്ചാണ് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക.

അതിനാൽ 27ഉം 28ഉം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യം അനുസരിച്ചാണ് രണ്ടുദിവസം അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിച്ചു. ബാങ്കുകൾക്കും എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.


Source link
NEWS

Back to top button