NATIIONAL

‘നിന്‍റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു’: അർജുനെ പുകഴ്ത്തി സച്ചിൻ; വൈകാരിക കുറിപ്പുമായി സാറയും


ലക്നൗ ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച മകന്‍ അര്‍ജുന്‍ തെൻഡുല്‍ക്കറെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. അര്‍ജുന്‍റെ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള താല്‍പര്യവും പ്രശംസാര്‍ഹമാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വൈകാരികക്കുറിപ്പില്‍ സച്ചിന്‍ പറ‍ഞ്ഞു. അത്യപൂര്‍വമായാണ് സച്ചിന്‍ മകനെ കുറിച്ച് എഴുതുന്നത്. ക്ഷമയോടെ തന്‍റെ അവസരത്തിനായി അര്‍ജുന്‍ കാത്തിരുന്നെന്നും ടീമിന്‍റെ ലീഗ് മല്‍സരങ്ങളിലെ അവസാനത്തേതില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നും മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും സച്ചിന്‍ കുറിച്ചു. അര്‍ജുന്‍റെ കളിയെ കുറിച്ച് 2023ലാണ് സച്ചിന്‍ ഇതിന് മുന്‍പ് എഴുതിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനായി അര്‍ജുന്‍ അരങ്ങേറിയപ്പോഴായിരുന്നു സച്ചിന്‍റെ കുറിപ്പ്. ഈ സീസണിനു മുന്നോടിയായിട്ടാണ് മുംബൈ ഇന്ത്യൻസിൽനിന്ന് അർജുൻ ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയത്. എന്നാൽ അവസാന മത്സരത്തിലാണ് താരത്തിന് ആദ്യ അവസരം ലഭിച്ചത്.പഞ്ചാബിനെതിരായ മത്സരത്തിൽ പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് അര്‍ജുന്‍ പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ തന്നെ പ്രഭ്സിമ്രനെ ഞെട്ടിച്ചെങ്കിലും പന്തിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. നാലു റണ്‍സ് മാത്രമാണ് താരം ആദ്യ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ പക്ഷേ അല്‍പം അയഞ്ഞു. തുടക്കക്കാരനെ ശ്രേയസും പ്രഭ്സിമ്രനും കൈകാര്യം ചെയ്തതോടെ 15 റണ്‍സ് വഴങ്ങേണ്ടി വന്നു.


Source link

Back to top button