test del 2
സ്വയം യേശുക്രിസ്തുവിന്റെ അവതാരമെന്ന് വിശ്വസിച്ചു; വൈറ്റ് ഹൗസിൽ വെടിയുതിർത്ത 21-കാരൻ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്റ്റ് എന്ന 21-കാരനാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപം വെടിയുതിർത്തത്. ഇയാൾക്ക് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. താൻ സ്വയം യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നു.ഞായറാഴ്ച 17-ാം സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ വെച്ചാണ് നസിർ ബെസ്റ്റ് വിചിത്രമായി പെരുമാറുകയും തോക്കെടുത്ത് വെടിയുതിർക്കുകയും ചെയ്തത്. ഈ ആക്രമണത്തിൽ ഒരു വഴിയാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. തോക്ക് കൈയിലുണ്ടായിരുന്ന നസിറിനെ കീഴടക്കാൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇയാൾ മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങിനടന്നത് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും നിരോധിത മേഖലയിൽ പ്രവേശിച്ചതിനും കഴിഞ്ഞ വർഷം രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നതായും താൻ യേശുവാണെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
Source link


