test del 3
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം; മിഷൻ എഫ്സിആർഎ? വീണ്ടും ചർച്ചാ വിഷയം

ന്യൂഡൽഹി ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി ആദ്യം തന്നെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചതോടെ, കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമഭേദഗതി നീക്കം വീണ്ടും ചർച്ചയിലേക്ക്.ഈ ലേഖനം വന്നതിനു പിന്നാലെ റൂബിയോ കൊൽക്കത്തയിലെത്തി മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചത് പ്രതീകാത്മകമാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ യുഎസ് സർക്കാരോ റൂബിയോയോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 2021 ഡിസംബറിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് പുതുക്കാൻ കേന്ദ്രം വിസമ്മതിച്ചത്. വിമർശനം ഉയർന്നതോടെ 2022ൽ എഫ്സിആർഎ പദവി പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ച ശേഷം ഇന്നലെ ഉച്ചയോടെ മാർക്കോ റൂബിയോ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Source link


