test del 3

‘രക്ഷാപ്രവർത്തനം’; അന്വേഷണം എഡിജിപി അട്ടിമറിച്ചു, കേസ് ഡയറി തിരുത്തി


തിരുവനന്തപുരം∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ചതിൽ എഡിജിപി എം.ആർ.അജിത്കുമാറിനു പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സമയത്ത് കേസ് ഡയറി തിരുത്താൻ അജിത് കുമാർ നിർബന്ധിച്ചെന്ന് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകി. ഓഗസ്റ്റിൽ ഡിജിപി പദവിയിൽ എത്തേണ്ട ആളാണ് അജിത്കുമാർ. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും. അതിക്രമം കാട്ടിയ സുരക്ഷാസംഘത്തെ സസ്പെൻഡ് ചെയ്യുന്ന നിലയിലേക്ക് എസ്ഐടി അന്വേഷണം നീങ്ങുന്നതിനിടയിലാണ് കേസ് അട്ടിമറിക്കാൻ മുൻപുനടന്ന ഉന്നത ഇടപെടലിന്റെ സൂചനകൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ ഇടപെട്ടെന്നു തെളിഞ്ഞാൽ ഗുരുതര കുറ്റമായി കണക്കാക്കി ആഭ്യന്തര വകുപ്പ് തുടർനടപടി സ്വീകരിക്കും.


Source link

Back to top button