test del 4 copy of del 3

വിറപ്പിച്ച് കൊമ്പൻ; കുത്തിമറിച്ച കാറിനുള്ളിൽ നിന്നും സംഗീത തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇങ്ങനെ..


തൃശൂർ ∙ നഗരത്തെ ഒന്നര മണിക്കൂറോളം മുൾമുനയിൽ നിർത്തിയ ആനയുടെ പരാക്രമം ആരംഭിച്ചത് രാവിലെ 9ന് തേക്കിൻകാട് തെക്കേഗോപുരനടയുടെ സമീപത്തു നിന്ന്. ഇവിടെ വച്ച് ഫോട്ടോയെടുക്കുന്നതിനിടെ ആന ഭയന്ന് ഓടുകയായിരുന്നുവെന്നാണ് വിവരം. തേക്കിൻകാട് മൈതാനം വഴി കിഴക്കേഗോപുരത്തിനു സമീപത്തു കൂടി സ്വരാജ് റൗണ്ടിലേക്കും അവിടെ നിന്ന് പാലസ് റോഡിലേക്കും പ്രവേശിച്ചു. ഈ സമയം റോഡിലുണ്ടായിരുന്ന രണ്ട് ബസ് അടക്കമുള്ള വാഹനങ്ങളെ ആന തൊട്ടതേയില്ല. ഇവിടെ നിന്ന് ഓടി സാഹിത്യ അക്കാദമി പിന്നിട്ടതോടെയാണ് ആന അക്രമാസക്തനായത്. ഗാന്ധിനഗറിൽ എത്തിയപ്പോൾ വലതുവശത്തെ ജനവാസകേന്ദ്രത്തിലേക്കുള്ള ഇടവഴിയിൽ ആന പ്രവേശിച്ചു. പ്രദേശത്തുള്ളവർ വിളിച്ചുപറഞ്ഞതിനാൽ പലരും വീടുകൾക്കുള്ളിൽ കയറി രക്ഷപ്പെട്ടു. ഇടുങ്ങിയ വഴിയിലൂടെ തൊട്ടുമുന്നിലെത്തിയ കാർ ആന തകർത്തത് ഭീതിയോടെയാണ് ആളുകൾ കണ്ടുനിന്നത്. കാർ കുത്തിപ്പൊക്കി മറിച്ചിട്ടിട്ടും ഓടിച്ചിരുന്ന യാത്രക്കാരി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ പണി നടക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന 4 ഇരുചക്ര വാഹനങ്ങൾ ആന ചവിട്ടിത്തകർത്തു. രണ്ട് ബൈക്കുകൾ ഭാഗികമായും നശിച്ചു. സമീപത്തുള്ള വീടുകളിൽ ചിലതിന്റെ ഗേറ്റും ചിലതിന്റെ മതിലും തകർത്താണ് ആന ഒന്നര മണിക്കൂറിനു ശേഷം തൊട്ടടുത്ത പറമ്പിൽ നിലയുറപ്പിച്ചത്. ഇതിനിടെ ചങ്ങലയും കയറും ഉപയോഗിച്ച് ആനയെ തളച്ചു. 


Source link

Back to top button