NEWS

ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; പത്തനംതിട്ടയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടൂരിനടുത്ത് പറക്കോടിലാണ് സംഭവം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്. ഇവർ ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന് മുകളലേക്ക് ലോറി മറിഞ്ഞുവീണത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്താണ് വീടിന് മുകളലേക്ക് ലോറി മറിഞ്ഞത്.

വീടിന്റെ ഭിത്തി പൂർണമായും തകരുകയും മറിയം ബീവി ഇതിനടിയിൽപ്പെടുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിലാണ് മറിയം ബീവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Source link
NEWS

Back to top button