test del 3

ഐറിന് മുഖ്യമന്ത്രിയുടെ വാക്ക്: എത്ര പണം ചെലവായാലും സർക്കാരോ അതിനു കഴിയില്ലെങ്കിൽ സ്വന്തം നിലയ്ക്കോ ചികിത്സിക്കാം


ചെറുതോണി ∙ വിദേശത്തുവച്ചു ശരീരമാസകലം പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പത്തുവയസ്സുകാരി ഐറിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സഹായഹസ്തം. എത്ര പണം ചെലവായാലും സർക്കാരോ അതിനു കഴിയില്ലെങ്കിൽ സ്വന്തം നിലയ്ക്കോ നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതോടെ വിദഗ്ധചികിത്സയുമായി മുന്നോട്ടുപോകുകയാണ് കുടുംബം. ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞ് ഐറിൻ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴായിരുന്നു സഹായവാഗ്ദാനം. ഒമാനിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ചുരുളി ആൽപാറ സ്വദേശി തെങ്ങോട്ടു വിളയിൽ ബിനുവിന്റെയും ക്രസ്റ്റീനയുടെയും മൂന്നു മക്കളിൽ രണ്ടാമതാണ് ഐറിൻ. ബിനു ഒമാനിൽ ഡ്രൈവറും ക്രസ്റ്റീന സ്വകാര്യ ആശുപത്രിയിൽ നഴ്സുമാണ്.തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് ഭീമമായ ചികിത്സച്ചെലവ് താങ്ങാനാകാത്ത അവസ്ഥയായിരുന്നു. ഒടുവിൽ ബിനോയി വർക്കി ഇടപെട്ട് ഈ കുടുംബത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കുകയായിരുന്നു. ഇതോടെ കുടുംബം വിദഗ്ധ ചികിത്സയുമായി മുന്നോട്ടു പോകുകയാണ്. ഒമാനിൽ 20 ലക്ഷത്തോളം രൂപ ബാധ്യതയുള്ള ബിനു കഴിഞ്ഞ ദിവസം വീണ്ടും ഒമാനിലേക്കു മടങ്ങി.


Source link

Back to top button