test del 5 copy of del 3
‘പിണറായി രാജിവയ്ക്കണം, ശൈലജയെ ജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം’: സിപിഎമ്മിൽ വിമർശനം

കോട്ടയം ∙ പിണറായി വിജയനെ എംഎൽഎസ്ഥാനം രാജിവയ്പിച്ച് കെ.കെ.ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. പി.ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനു വേണ്ടി പാട്ട് ഉണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. പി.ജയരാജനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു.മന്ത്രിയായിരുന്ന വി.എൻ.വാസവൻ സാധാരണക്കാരിൽനിന്ന് അകന്നെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. മുതലാളിമാർ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മാത്രമാണ് ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിബി അംഗം എ.വിജയരാഘവൻ തുടങ്ങിയവർക്ക് എതിരെയും വിമർശനമുണ്ടായി.
Source link


