test del 4 copy of del 3
പ്രവാസി ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഇരുവരും നാട്ടിലെത്തിയത് മൂന്നു ദിവസം മുൻപ്

കടയ്ക്കൽ∙ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്.സുഗതൻ (67), ഭാര്യ ലത (55) എന്നിവരെയാണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപാണ് ഇരുവരും ദുബായ് റാസൽഖൈമയിൽ നിന്നു നാട്ടിലെത്തിയത്. ഇന്നലെ രാവിലെ 11നു മടങ്ങാനിരിക്കെ ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി എത്തിയ ബന്ധു വിളിച്ചിട്ടു വാതിൽ തുറക്കാത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
Source link


