test del 5 copy of del 3
വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്പ്, തിരിച്ചടിച്ച് സുരക്ഷാസേന; അക്രമി കൊല്ലപ്പെട്ടു

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായി റിപ്പോർട്ട്. ഇതേത്തുടർന്ന് സുരക്ഷാ സേന ചുറ്റുമുള്ള പ്രദേശം വളഞ്ഞു. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഇറാനുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ ആ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു എന്ന് വാർത്താ ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് പ്രതി വെടിയുതിർത്തത്. നിരവധി തവണ വെടിയൊച്ച കേട്ടതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചതിനെ തുടർന്ന് അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പിനിടെ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനും പരുക്കേറ്റു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്കൊന്നും വെടിയേറ്റിട്ടില്ല.ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം 17-ാം സ്ട്രീറ്റിന്റെയും പെൻസിൽവാനിയ അവന്യൂവിന്റെയും പരിസരത്തുണ്ടായിരുന്ന ഒരു വ്യക്തി തന്റെ ബാഗിൽ നിന്നു തോക്കെടുത്ത് വെടിയുതിർത്തു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയും പ്രതിക്ക് വെടിയേൽക്കുകയും ചെയ്തു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെടിവയ്പ്പിനിടെ, അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനും വെടിയേറ്റു.
Source link


