test del 2
ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മാതൃരാജ്യത്തേക്ക് മടങ്ങണം; നയം മാറ്റി യു.എസ്.

വാഷിങ്ടൺ: യു.എസിലെ ഗ്രീൻ കാർഡ് അപേക്ഷാ നിയമങ്ങളിൽ വലിയ മാറ്റം വരുത്തി യു.എസ്. ഇതുപ്രകാരം വിദ്യാർഥി, ടൂറിസ്റ്റ് തുടങ്ങിയ താത്കാലിക വിസകളിൽ യു.എസിലെത്തുന്നവർ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനുവേണ്ടി അപേക്ഷിക്കാൻ മാതൃരാജ്യത്തേക്ക് മടങ്ങണം.താത്കാലിക വിസയിൽ യു.എസിലെത്തിയ ശേഷം മതിയായ രേഖകളില്ലാതെ രാജ്യത്തുതുടരുന്ന അവസ്ഥയില്ലാതാക്കാനാണ് നടപടിയെന്ന് സിറ്റിസൺഷിപ്പ് ആർഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്ലർ പറഞ്ഞു.യു.എസ്. കോൺസുലാർ ഒാഫീസുകളാകും നടപടികൾ കൈകാര്യം ചെയ്യുന്നത്. അസാധാരണ സാഹചര്യങ്ങളിൽ ഇളവനുവദിക്കും. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതെന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.താത്കാലിക വിസയിലെത്തിയാലും യു.എസിൽ തുടർന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിനായുള്ള നടപടികളെല്ലാം പൂർത്തിയാക്കാനാകുന്ന നിയമത്തിനാണ് മാറ്റംവരുന്നത്.
Source link


