test del 5 copy of del 3
റവന്യു മന്ത്രിയുടെ മകന്റെ വിവാഹം; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ഗുരുവായൂരിൽ

ഗുരുവായൂർ ∙ മുഖ്യമന്ത്രി വി.ഡി.സതീശനും ഒട്ടുമിക്ക മന്ത്രിമാരും ഇന്ന് ഗുരുവായൂരിൽ. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെയും പ്രസീജയുടെയും മകൻ ഡോ.അർജുനും മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരന്റെയും മിനിയുടെയും മകൾ ഡോ. നിരോഷയും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാനാണ് കോൺഗ്രസ് നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ഗുരുവായൂരിലെത്തുന്നത്.എല്ലാ മാസവും ഏതെങ്കിലുമൊരു ദിവസം ഗുരുവായൂരിൽ ദർശനം നടത്തുന്നത് നിർബന്ധമുള്ള വി.ഡി.സതീശൻ മുഖ്യമന്ത്രിയായ ശേഷം ദർശനത്തിനെത്തുന്നത് ഇന്നാണ്. രാവിലെ ശീവേലി കഴിഞ്ഞാലുടൻ 7 മണിയോടെ അദ്ദേഹം ദർശനം നടത്തും. എല്ലാ മാസവും ദർശനം നിർബന്ധമാക്കിയിട്ടുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇന്നാണ് ദർശനത്തിനെത്തുന്നത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനം പതിവുള്ള രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുലർച്ചെ നിർമാല്യ ദർശനം നടത്തിയിരുന്നു. ഇന്ന് അദ്ദേഹവും ദർശനം നടത്തും. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ, കെ.എ.തുളസി എന്നിവരും ഇന്ന് ഗുരുവായൂർ ദർശനത്തിനുണ്ട്.
Source link


