test del 4 copy of del 3

നാട്ടിൽ ‘ഭാഗ്യം’ വിറ്റു നടന്നു, ബംപർ വീട്ടിലെത്തി; വിവരമറിഞ്ഞ് വീട്ടിലേക്ക് എത്തിയ വിവിധ ബാങ്ക് ഉദ്യോഗസ്ഥരോട് പൊന്നൻ പറഞ്ഞു: പഴയ അനുഭവം..


ശാസ്താംകോട്ട ∙ വർഷങ്ങളായി ‘കൈവെള്ളയിൽ‌’ കൊണ്ടുനടന്ന ഭാഗ്യമാണ്; ഇന്നലെ അതു സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ വിഷു ബംപറിന്റെ രൂപത്തിൽ കുടുംബത്തിലേക്കു കയറിവന്നു. ലോട്ടറി വിൽ‌പനക്കാരനായിരുന്ന ശൂരനാട് വടക്ക് ആനയടി വയലിൽ വിനോദ് ഭവനത്തിൽ പൊന്നൻ(72) വാങ്ങിയ വിബി 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നികുതി, ‍‍കമ്മിഷൻ തുടങ്ങിയവ കിഴിച്ച് ഏകദേശം 7.56 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായ ഒരു കോടി രൂപ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ്. ഭാഗ്യശാലിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.മുൻപ് 5000 വരെയുള്ള ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് .കുറച്ചു സാമ്പത്തിക ബാധ്യതകളുണ്ട്. അതു തീർക്കണം. മഴ പെയ്താൽ വെള്ളം കയറുന്ന വീടിന്റെ ചുറ്റും മണ്ണിട്ട് ഉയർത്തി ബാക്കി പണികൾ തീർക്കണം. മകന്റെ വിവാഹം നടത്തണം. ഇതൊക്കെയാണ് ആഗ്രഹങ്ങൾ. നാളത്തേക്കുള്ള നൂറ് ടിക്കറ്റ് എടുത്തെന്നും ലോട്ടറി വ്യാപാരം തുടരുമെന്നും വിനോദും രാധാമണിയമ്മയും പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് ധനലക്ഷ്മി ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയിൽ കൈമാറും.വായ്പ കുടിശികയായതോടെ, ബാങ്ക് ജപ്തി നോട്ടിസ് പതിച്ചു. മറ്റ് നിവൃത്തിയില്ലാതെ, വീട് വാടകയ്ക്ക് കൊടുത്ത ശേഷം മകൻ വിനോദ് കുമാറിനെയും ഭാര്യ രാധാമണിയമ്മയും കൂട്ടി ബെംഗളൂരൂവിലേക്ക് മാറി. അവിടെ മൂവരും തൊഴിൽ ചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തി പൊന്നൻ അടൂരിൽ പെയ്ന്റിങ് പണിക്കും മകൻ വിനോദ് ഓച്ചിറയിൽ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിൽ തൊഴിലിനും പോവുകയായിരുന്നു. കോവിഡ് നിർഭാഗ്യമായതോടെ കുടുംബം ലോട്ടറി കച്ചവടം തുടങ്ങി. ബാങ്കിന്റെ ജപ്തി ഭീഷണി കൂടിയതോടെ കടം വാങ്ങി ബാധ്യത തീർത്തു. 


Source link

Back to top button