Site icon onlinekeralanews.com

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം,​ പൊള്ളലേറ്റ ഭർത്താവ് രജിൻലാലും മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻലാലാണ് മരിച്ചത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മേയ് 15നാണ് കാർ കത്തി മരിച്ചത്.

ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്ന് കാർ കത്തുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ സോന കിടക്കുകയായിരുന്നു. രജിൻലാൽ കാറിൽ നിന്നിറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സോന സംഭവ ദിവസമായ മെയ് 15ന് ഒരു പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫൊറൻസിക്, മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. സോന കാനിൽ വാങ്ങിയ പെട്രോൾ കാറിനുള്ളിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ് എത്തിനിൽക്കുന്നത്.


Source link
NEWS
Exit mobile version