Site icon onlinekeralanews.com

100 കോടിയിലേക്ക് ദൃശ്യം 3

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 നാളെ 100 കോടിയിലക്ക്. ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ 43.5 കോടി നേടി. ഇന്ത്യയിൽ നിന്ന് 5506 ഷോകളിൽ നിന്നായി 15.85 കോടി വാരി . നാളെ 100 കോടി എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുെട വിലിയിരുത്തൽ. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ്, കന്നട ഭാഷകളിലും ചിത്രം റിലീസിന് എത്തി. ഓവർസീസിലും ചിത്രത്തിന് വലിയ വരവേല്പ് ലഭിച്ചു. 25 കോടി ആണ് വിദേശ കളക്ഷൻ. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായിട്ടും മലയാള സിനിമാ ചരിത്രത്തിൽ ദൃശ്യം സീരിസിന്റെ ഏറ്റവും വലിയ ഓപ്പണിങ്ങും ഈ സിനിമയ്ക്കാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. 2013ൽ ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗവും പുറത്തിറങ്ങിയത്.

2021ൽ രണ്ടാം ഭാഗം എത്തി. ജോർജുകുട്ടി എന്ന കഥാപാത്രത്തിനു നാലു വർഷത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യം 3 പറയുന്നത്.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3ലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Source link
Exit mobile version