NEWS

തൃശൂരിൽ ആനയിടഞ്ഞു; വിരണ്ടോടിയത് ശിവം ലക്ഷ്മി അയ്യപ്പൻ

തൃശൂർ: കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന തൃശൂരിൽ ഇടഞ്ഞു. വിയ്യൂരിലാണ് ആന ഇടഞ്ഞത്. വിരണ്ട ആന കാറും ഓട്ടോയും ബെെക്കും കുത്തിമറിച്ചിട്ടു. ജനവാസമേഖലയായതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. വിയ്യൂരിൽ നിന്ന് രണ്ടര കിലോമീറ്ററോളം ഓടിയശേഷം ഒരു വീടിന്റെ പിന്നിൽ ആന നിലയുറപ്പിച്ചു.

ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. എലിഫെന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ വനം മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. പട്ടിയെ കണ്ട് ഭയപ്പെട്ടാണ് ആന ഓടിയതെന്ന് പാപ്പാൻ പറഞ്ഞു.


Source link
NEWS

Back to top button