test del 3

സ്ത്രീകൾക്ക് സൗജന്യയാത്ര: എല്ലാവർക്കും എല്ലാ ബസിലും സൗജന്യമായിരിക്കുമോ?


തിരുവനന്തപുരം ∙ വനിതകൾക്കു ജൂൺ 15 മുതൽ സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസിയോട് സർക്കാർ റിപ്പോർട്ട് തേടി. ഏതൊക്കെ സർവീസുകളിൽ സൗജന്യം അനുവദിക്കാം എന്നതാണ് പ്രധാനമായും തീരുമാനിക്കേണ്ടത്. സ്ത്രീ യാത്രക്കാരുടെ വിവര ശേഖരണത്തിനായി തുടങ്ങിയ ജെൻഡർ ടിക്കറ്റിങ് നിർത്തിയത് പുനരാരംഭിക്കും. ബജറ്റ് ടൂറിസം, ചാർട്ടേഡ് , എസി , അന്തർ സംസ്ഥാന സർവീസുകളെ ഒഴിവാക്കി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രമായി സൗജന്യം നിജപ്പെടുത്താൻ സാധ്യതയുണ്ട്. പദ്ധതി നടപ്പാക്കിയ തമിഴ്നാട്ടിൽ സർക്കാർ കൃത്യമായി സബ്സിഡി നൽകുന്നത് കോർപറേഷന് ഗുണകരമായിരുന്നു. കൃത്യമായി സർക്കാർ വിഹിതം ലഭിക്കുന്നത് സഹായമാകുമെന്നാണ് കെഎസ്ആർടിസിയും പ്രതീക്ഷിക്കുന്നത്.


Source link

Back to top button