Site icon onlinekeralanews.com

‘നടിമാരായ ദിഷ പഠാനിയും മൗനി റോയിയും ലെസ്ബിയൻസ്, ബന്ധം കണ്ടുപിടിച്ചതോടെ വിവാഹമോചനം’; പ്രതികരിച്ച് ഭർത്താവ്


മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചിതരാവുന്നുവെന്ന വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂരജ്. വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വേർപിരിയലുമായി യാതൊരു ബന്ധവുമില്ലാത്ത കഥകളിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും ഉൾപ്പെടുത്തരുതെന്നും സൂരജ് ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൗനിയുടെയും സൂരജിന്റെയും വിവാഹമോചനത്തിന് നടി ദിഷ പഠാനിയുമായി ബന്ധപ്പെട്ട് ചില വാർത്തകൾ ബോളിവുഡ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ദിഷയും മൗനിയും ലെസ്ബിയൻസ് ആണെന്നും ഈ ബന്ധം കണ്ടുപിടിച്ചതോടെയാണ് സൂരജ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നുമായിരുന്നു വാ‌ർത്ത. കൂടാതെ ഏകദേശം 100 കോടി രൂപ മൗനി ജീവനാംശം ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂരജ് പ്രതികരണവുമായി രംഗത്തെത്തിയത്.


Source link
Exit mobile version