Site icon onlinekeralanews.com

‘സതീശൻ വീട്ടിൽനിന്ന് കൊണ്ടുവരും കെഎസ്ആർടിസി നടത്താൻ’; മുഖ്യമന്ത്രിക്കെതിരെ വിവാദപരാമർശവുമായി എം എം മണി


തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിയ്‌ക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ വിവാദപരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എം എം മണി. കെഎസ്ആർടിസി നടത്താൻ സതീശന്റെ വീട്ടിൽ നിന്ന് കൊണ്ടുവരും എന്നായിരുന്നു എം എം മണിയുടെ പരാമർശം. കേരളത്തിൽ വികസനം ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പരിഹസിച്ചു. ‘തോറ്റത് നല്ല സേവനമെല്ലാം ചെയ്‌ത ഗവൺമെന്റ് ആയിരുന്നു. സതീശൻ ഉണ്ടാക്കുന്നത് കാണാമല്ലോ. എല്ലാവരും പെൻഷനെല്ലാം വാങ്ങിച്ച് നന്നായി. സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരും കെഎസ്ആ‌ർടിസി നടത്താൻ’- എം എം മണി പറഞ്ഞു.


Source link
NEWS

Exit mobile version