തിരുവനന്തപുരം: അമ്മാളു അമ്മ വന്നപ്പോൾ ജനസാഗരം വികാരപ്പുഴയായി. പോറ്റമ്മയെ എന്നപോലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അവരെ വാരിപ്പുണർന്നു. അടുത്തിരുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരിചയപ്പെടുത്തി- ‘ഇത് എനിക്ക് അമ്മ’. വിലക്കുകളുടെയും നിയന്ത്രണങ്ങളുടെയും കാലം കഴിഞ്ഞെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ആ രംഗം. മക്കളില്ലാത്ത സീതാലക്ഷ്മി അമ്മാളിന് മഹാപ്രളയകാലത്ത് കൈത്താങ്ങായതും അമ്മാളുഅമ്മ എന്നു വിളിപ്പേരിട്ടതും അന്ന് എം.എൽ.എയായിരുന്ന വി.ഡി.സതീശനാണ്. വീട് ഉൾപ്പെടെ നിർമ്മിച്ചുനൽകാൻ അദ്ദേഹം സഹായിച്ചു. എറണാകുളം കടുങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മയ്ക്ക് സതീശൻ സ്വന്തം മകനാണ്. മകനെ കാണണമെന്നു പറഞ്ഞാണ് അമ്മാളു എത്തിയത്. സതീശനൊപ്പം നിൽക്കുന്ന ഫോട്ടോയും ഉയർത്തിപ്പിടിച്ചായിരുന്നു വരവ്.
Source link
NEWS
കനിവിൻ നിറവായി അമ്മാളു അമ്മയും വിനോദിനിയും

