Site icon onlinekeralanews.com

റാം പോത്തിനേനി ഇനി സംവിധായകനും


തെലുങ്ക് യുവ താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ റാം പോത്തിനേനി തന്നെയാണ് നായകൻ. റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ് നിർമ്മാണം. തന്റെ 23 ാം ചിത്രത്തിലൂടെയാണ് റാം പോത്തിനേനി സംവിധായകനാകുന്നത്. ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും അരങ്ങേറ്റം കുറിച്ചതാണ്. സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രത്തിൽ വീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. . ലെതർ ജാക്കറ്റ് ധരിച്ച്, പിന്നിൽ നിന്ന് റാമിനെ ചിത്രീകരിക്കുന്ന വിധം അനൗൺസ് മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ഇരുണ്ട നിറത്തിൽ “V” എന്ന അക്ഷരം ജാക്കറ്റിന്റെ പുറകിൽ എഴുതിയിട്ടുണ്ട്. “ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്” എന്നാണ് ടാഗ് ലൈൻ. ജൂണിൽ ചിത്രീകരണം ആരംഭിക്കും. ഡിസംബറിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത് . അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. അതേസമയം സീനിയർ എൻ. ടി. ആർ, കൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ തെലുങ്ക് താരങ്ങൾ സംവിധായകരായിട്ടുണ്ട്. പി.ആർ.ഒ- ശബരി


Source link
Exit mobile version