Site icon onlinekeralanews.com

ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കും: കെ.സി


ആലപ്പുഴ: രമേശ് ചെന്നിത്തലയുടെയും എം.ലിജുവിന്റെയും മന്ത്രിസ്ഥാന ലബ്ധിയോടെ ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കാനാകുമെന്നും അതിനായി താനടക്കമുള്ളവരുടെ കൂട്ടായ പരിശ്രമമുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാൽ. ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായല്ലോയെന്ന ചോദ്യത്തിന് നഷ്ടപ്പെട്ടതിനെക്കുറിച്ച് ചർച്ച വേണ്ട. ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിദ്ധ്യം മന്ത്രിസഭയിലുണ്ടാകുമെന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമാണ്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന മന്ത്രിസഭയാകും വരിക. തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്പർധ വളർത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
NEWS

Exit mobile version