കൊച്ചി: എംബിബിഎസ് ഡോക്ടർക്ക് മാസം 80,000 രൂപയെങ്കിലും ശമ്പളം വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊച്ചിയിൽ നടന്ന ഐഎംഎ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും കഠിനവും ദൈര്‍ഘ്യമേറിയതുമായ പഠന കോഴ്സുകളില്‍ ഒന്നാണ് എം.ബി.ബി.എസ്. അതീവ ഉത്തരവാദിത്വം നിറഞ്ഞ ഈ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി.
Source link
NEWS
’70 ശതമാനം ഡോക്ടര്‍മാർ കേരളം വിടാൻ ആഗ്രഹിക്കുന്നു’: ഡോക്ടർമാരുടെ മിനിമം ശമ്പളം 80,000 രൂപയാക്കണമെന്ന് ഐഎംഎ

