Site icon onlinekeralanews.com

അദാനിയുടെ വഞ്ചന, കൈക്കൂലിക്കേസുകൾ ഒത്തുതീർക്കാൻ ട്രംപ് സർക്കാർ സമ്മതിച്ചു; മോദിക്കെതിരെ രാഹുൽ ഗാന്ധി


ന്യൂയോർക്ക് ∙ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ കൈക്കൂലി, വഞ്ചനക്കേസുകൾ ഒത്തുതീർപ്പാക്കാൻ യുഎസ് സർക്കാർ സമ്മതിച്ചതായി കോടതി രേഖകൾ. ക്രിമിനൽ കുറ്റങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. 2024 അവസാനത്തോടെയാണ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്. അതേസമയം, ഒത്തുതീർപ്പു വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. യുഎസിനു പൂർണമായും ലാഭകരമായ, ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമല്ലാത്ത വ്യാപാരക്കരാറിന് പ്രധാനമന്ത്രി എന്തിനാണ് പെട്ടെന്ന് അംഗീകാരം നൽകിയതെന്ന് ഇപ്പോൾ വ്യക്തമായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.‘അധികാരക്കസേരയ്ക്കായി രാജ്യതാൽപര്യം പണയപ്പെടുത്തിയ പ്രധാനമന്ത്രി യുഎസുമായി ഒപ്പുവച്ചത് ഒരു വ്യാപാരക്കരാറല്ല, മറിച്ച് അദാനിയുടെ മോചനത്തിനു വേണ്ടിയുള്ള വിലപേശലായിരുന്നു’ – രാഹുൽ ഗാന്ധി


Source link
Exit mobile version