Site icon onlinekeralanews.com

മൗനി – സൂരജ് വേർപിരിയൽ , ദിഷ പഠാനി വില്ലത്തി?​


ബോളിവുഡിലെ ഏറ്റവും ശക്തമായ സെലിബ്രിറ്റി സൗഹൃദങ്ങളിലൊന്നാണ് മൗനിറോയിയും ദിഷ പഠാനിയും. ഇപ്പോൾ പങ്കാളി സൂരജ് നമ്പ്യാരുമായി വേർപിരിയാൻ മൗനി തീരുമാനിച്ചതിനു പിന്നാലെ ദിഷ പഠാനിയുടെ പേരും ഉയരുന്നുണ്ട്. മൗനിയും ദിഷയും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 2023ൽ ദ എന്റർ ടെയ്നേഴ്സ് യു.എസ്. പര്യടനത്തിലൂടെയാണ് മൗനിയുടെയും ദിഷയുടെയും സൗഹൃദം ശക്തമാകുന്നത്. ഇതിനുശേഷം ഇരുവരും ഒരുമിച്ചു അവധിക്കാലം ചിലവഴിച്ചതിന്റെ രസകരമായ നിമിഷങ്ങളും ഹൃദയസ്പർശിയായ കുറിപ്പുകളും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. പലപ്പോഴും സഹോദരിമാരെപോലെ പരസ്പരം പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.നാലുവർഷത്തെ ദാമ്പത്യത്തിനുശേഷം തങ്ങൾ വേർപിരിയുകയാണെന്ന് ഹിന്ദി ടെലിവിഷൻ താരവും അഭിനേത്രിയുമായ മൗനി റോയിയും വ്യവസായി സൂരജ് നമ്പ്യാരും പ്രഖ്യാപിച്ചത് കഴിഞഅഞ ദിവസമായിരുന്നു.ബഹുമാനത്തോടും പരസ്പരം ധാരണയോടുംകൂടി വേറിട്ട പാതകളിലൂടെ മുന്നോട്ട് പോകാൻ ഞങ്ങൾ പരസ്പരം തീരുമാനിച്ചെന്നും വരുംകാലങ്ങളിലും ഞങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും എന്നും ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചിരുന്നു.2018ൽ ദുബായിയിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും ആദ്യമായി കണ്ടുമുട്ടുന്നത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന സൂരജിന് മൗനി പ്രശസ്ത നടിയാണെന്ന് അന്ന് അറിയില്ലായിരുന്നു. കുറച്ചു വർഷങ്ങൾ ഡേറ്റിംഗിലായിരുന്നു. 2022 ജനുവരി 27ന് ഗോവയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഡംബര പൂർണമായചടങ്ങിൽ ആയിരുന്നു വിവാഹം.


Source link
Exit mobile version