Site icon onlinekeralanews.com

ലോക്കപ്പിൽ അടിവസ്ത്രം മാത്രം: നടപടി വേണം


തിരുവനന്തപുരം: ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യം പൊലീസ് മേധാവി ഉറപ്പുവരുത്തണം. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണിത്. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന നടപടികളുണ്ടാകരുതെന്ന നിർദ്ദേശം പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കമ്മിഷനെ അറിയിച്ചു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി വ്യക്തമാക്കി. അമരവിള സ്വദേശി ആർ.ജി ലെനിൻരാജിന്റെ പരാതിയിലാണിത്.


Source link
NEWS

Exit mobile version