Site icon onlinekeralanews.com

കുഞ്ഞ് വയറ്റിൽ കിടന്ന് മരിച്ചു, രവി മോഹൻ എന്നെ സമീപിച്ചത് ആ സമയത്ത്, സൗഹൃദത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഗായിക


നടൻ രവി മോഹനുമായുള്ള (ജയം രവി) സൗഹൃദത്തെക്കുറിച്ചും താരത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് താനാണ് കാരണമെന്ന ആരോപണങ്ങൾക്കും മറുപടിയുമായി ഗായിക കെനീഷ രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വികാരാധീനയായാണ് കെനീഷ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യയെയും ഗായിക രൂക്ഷമായി വിമർശിച്ചു. ‘ഒരു കുടുംബം തകർത്ത് ഒരാളെ സ്വന്തമാക്കേണ്ട ആവശ്യം എനിക്കില്ല. സ്വന്തം ജീവിതത്തിൽ വലിയ ട്രാജഡികൾ നേരിട്ട സ്ത്രീ ഒരിക്കലും ഒരു അച്ഛനെ തന്റെ മക്കളിൽ നിന്ന് അകറ്റാൻ ശ്രമിക്കില്ല,’- കെനീഷ പറഞ്ഞു.


Source link
Exit mobile version