Site icon onlinekeralanews.com

കോഴിക്കോട് ഒരാൾക്കുകൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് 19കാരന്


കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വര ബാധയേറ്റ് ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധയേറ്റത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. യുവാവിന് ആലപ്പുഴ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവാവ് ആലപ്പുഴയിൽ ജോലി ചെയ്തിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.


Source link

Exit mobile version