Site icon onlinekeralanews.com

തീരുമാനത്തിന്റെ നാൾവഴി


തിരുവനന്തപുരം: ഫലപ്രഖ്യാപനം വന്നാൽ 48 മണിക്കൂറിനുള്ളിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കളുടെ വമ്പുപറച്ചിൽ. എന്നാൽ,മേയ് നാലിന് 102 അംഗങ്ങളുടെ ഭൂരിപക്ഷം നേടി യു.ഡി.എഫ് ഭരണം ഉറപ്പാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മൂന്നുപേർക്കു വേണ്ടിയും പോരാട്ടകഥകളും യോഗ്യതാ മാനദണ്ഡങ്ങളുമൊക്കെ നിരന്നു. ഒരാളെ നിശ്ചയിക്കുക ശ്രമകരമാവുമെന്ന് നേതൃത്വത്തിനും ബോദ്ധ്യമായി. അങ്ങനെ നിയമസഭാ കക്ഷി യോഗം വിളിക്കാനും നിയുക്ത സാമാജികരുടെ അഭിപ്രായം ആരായാനും തീരുമാനമായത്.  മേയ് 7:- കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ നിയുക്ത എം.എൽ.എമാരുടെ യോഗം ഇന്ദിരാഭവനിൽ. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്,അജയ് മാക്കൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ എം.എൽ.എ മാരുമായുള്ള കൂടിക്കാഴ്ച.


Source link

Exit mobile version