Site icon onlinekeralanews.com

കോഴിക്കോട്ട് ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധിക്കും


കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോട്ടൂർ സ്വദേശിയാണ് കുട്ടി. കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുമ്പ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. കുറച്ചധികം നാൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും കോഴിക്കോട് ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുടടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.


Source link

Exit mobile version