Site icon onlinekeralanews.com

എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം 


തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം. നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുക. പ്രഖ്യാപനമുണ്ടായാല്‍ ഉടനെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിനുള്ള മറ്റ് ക്രമീകരണങ്ങളിലേക്ക് പാര്‍ട്ടി കടന്നുവെന്നാണ് വിവരം. ഇന്ദിരാ ഭവനില്‍ നിന്ന് വിളിപ്പാടകലെയുള്ള ലോക്ഭവനിലേക്ക് റോഡ് ഷോ ആയിട്ടായിരിക്കും അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുന്നയാള്‍ എത്തുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.


Source link

Exit mobile version