കൊച്ചി: അതിർത്തി കാത്തിരുന്ന പട്ടാളക്കാരന്റെ കൈകളിൽ തോക്കിന് പകരം ചെമ്മീൻ തീറ്റ. കാവൽ നിൽക്കുന്നത് കായംകുളം മണിയവലക്കടവിലെ വനാമി കുളങ്ങൾക്ക്. മനസ് വച്ചാൽ മണ്ണിലും വെള്ളത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് റിട്ട. ആർമി ഉദ്യോഗസ്ഥൻ വൈ. അഭിലാഷ്. 25 സെന്റ് കുളത്തിൽ നിന്ന് അഭിലാഷ് വിളവെടുത്തത് അഞ്ചര ടൺ ചെമ്മീൻ.
ചിട്ടയായ ദിനചര്യ
ചിട്ടയായ ദിനചര്യപട്ടാളക്കാരന്റെ കൃത്യനിഷ്ഠയാണ് ഫാമിന്റെ വിജയ രഹസ്യം. പുലർച്ചെ 6 മണിക്ക് ആദ്യഘട്ട തീറ്റ. പത്തു മണിക്ക് രണ്ടാം തീറ്റ. പിന്നാലെ കുളം ശുചീകരണം. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും തീറ്റ. രാത്രിയിലാണ് ചെമ്മീനുകളുടെ ശാരീരിക മാറ്റങ്ങളും ആരോഗ്യവും നിരീക്ഷണം. ഭാര്യ ചിഞ്ചുവും മകൻ ദേവനന്ദനും പിന്തുണയുമായി ഒപ്പമുണ്ട്. 90 മുതൽ 110 ദിവസം വരെ നീളുന്നതാണ് കൃഷി. വിപണിയിൽ കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിൽ വില മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചു പിടിക്കാം. സീഫുഡ് കമ്പനികളുടെ ഡിമാൻഡുള്ളതിനാൽ വില്പനയും പ്രശ്നമല്ല.
Source link
മലയാളികൾക്ക് ലാഭം കൊയ്യാൻ പറ്റിയ കൃഷി: ഒരു കിലോയ്ക്ക് 500 രൂപ, ഇറക്കിയ പണം മൂന്ന് വർഷത്തിൽ തിരിച്ചുപിടിക്കാം

