തൃശൂർ: സി പി എം നേതാവ് പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വിവാദമായി. ക്ഷേത്രത്തിൽ എത്തിയെങ്കിലും അദ്ദേഹം ദർശനം നടത്തിയില്ല. എന്നാൽ ജയരാജൻ ദർശനത്തിന് വന്നതാണെന്നാണ് ബിജെപിയുടെ ആരോപണം. ആളുകൾ ശ്രദ്ധിച്ചതിനാൽ ദർശനം ഒഴിവാക്കിയതാണെന്നും അവർ ആരോപിച്ചു. ബിജെപി നേതാക്കളാണ് ജയരാജൻ ക്ഷേത്രത്തിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടതും. എന്നാൽ കൊടുങ്ങല്ലൂരിനെക്കുറിച്ച് പുസ്തകമെഴുതാണ് ജയരാജൻ എത്തിയതെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജനും വിശദീകരിച്ചു. പുസ്തകത്തിലെ ഒരു അദ്ധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണെന്നും അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.
Source link
പി ജയരാജന്റെ ക്ഷേത്ര സന്ദർശനം വിവാദമായി; ദർശനത്തിനെന്ന് ബിജെപി, പുസ്തകമെഴുതാനെന്ന് ജയരാജൻ

