തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ എൽഡിഎഫിന് ആശങ്കയില്ലെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. കേരളത്തിന്റെ ജനാധിപത്യ മനസിനെ അവഹേളിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം വിമർശിച്ചു. ‘പ്രതിപക്ഷനേതാവ് സ്ഥാനത്തിൽ തർക്കമില്ല. സിപിഎം ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഉപനേതൃ സ്ഥാനത്തിൽ ചർച്ച നടന്നിട്ടില്ല. മുന്നണിയിൽ ഇക്കാര്യം ഉയർന്നുവന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ ഓപ്പൺ സ്റ്റേറ്റ്‌മെന്റ് വായിച്ചു. പരസ്‌പരം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണത്. പരസ്യമായി ഉന്നയിക്കുന്നത് ശരിയായ രീതിയല്ല’- ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
Source link
പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങളിൽ തീരുമാനമായില്ല; ബിനോയ് വിശ്വത്തെ വിമർശിച്ച് ഇടതുമുന്നണി കൺവീനർ

