Site icon onlinekeralanews.com

പാചക വാതക ക്ഷാമം മാത്രമല്ല,​ ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയായി മറ്റൊരു പ്രശ്നവും


കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം ഇനങ്ങൾക്കും 10 – 15 രൂപയാണ് വർദ്ധിച്ചത്. മിക്കതിനും വില 50 ന് മുകളിലാണ്. പാചക വാതക ക്ഷാമത്തിനിടെയുണ്ടായ പച്ചക്കറി വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്കും ഇരുട്ടടിയായി. ഒരു കിലോ ബീൻസ് പയറിന്റെ ചില്ലറ വില 170 യാണ്. പയറിനും പാവയ്ക്കും 100. ഗ്രാമപ്രദേശങ്ങളിൽ എത്തുമ്പോൾ വില ഉയരുകയാണ്. കൂടുതൽ വിറ്റുപോകുന്ന ഇനങ്ങളുടെയെല്ലാം ശരാശരി വില 80 രൂപയിലേക്ക് അടുത്തു. മൊത്തവിലയും ചില്ലറ വിലയും തമ്മിൽ 5 മുതൽ 20 രൂപയുടെ വ്യത്യാസമുണ്ട്. തക്കാളി, പടവലം എന്നിവയുടെ വിലയിൽ കുതിപ്പാണെന്ന് വ്യാപാരികൾ പറയുന്നു. നാരങ്ങ വില അല്പം താഴ്ന്ന് 220 രൂപയിലേക്കെത്തി. നാടൻ ഇനങ്ങൾ വിപണിയിൽ ഉള്ളതിനാൽ ചേന 40 രൂപയ്ക്കും, ചേമ്പ് 60 രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിൽ വില്പന ഇല്ലെങ്കിലും ചക്കക്കുരുവിന്റെ ചില്ലറ വില 80 രൂപയാണ്.


Source link

Exit mobile version