Site icon onlinekeralanews.com

‘നടി ഖുഷ്ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക ഭീഷണി’; ആ വെളിപ്പെടുത്തലിനെക്കുറിച്ച് ആലപ്പി അഷ്റഫ്


നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിന്റെ വ്യക്തി ജീവിതത്തെയും വിവാഹ ജീവിതത്തെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അടുത്തിടെ തമിഴ് യൂട്യൂബർ ഖുഷ്ബുവിനെതിരെ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അഷ്റഫിന്റെ വീഡിയോ. വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഖുഷ്ബുവിന്റേതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്
നടി ഖുഷ്ബുവിനെ നടൻ സുന്ദർ സി വിവാഹം ചെയ്തതിന് പിന്നിശ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് തമിഴിലെ യൂട്യൂബറായ പണ്ഡ്യൻ രംഗത്തെത്തിയിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ് രണ്ട് പെൺകുട്ടികളുടെ മാതാവായി സന്തോഷത്തോടെയും സ്വസ്ഥതയോടെയും ജീവിതം മുന്നോട്ടുനീങ്ങുകയും ഖുഷ്ബുവിന് 57 വയസ് പിന്നിടുകയും ചെയ്തപ്പോഴാണ് പാണ്ഡ്യൻ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്.


Source link
Exit mobile version